നി​രോ​ധ​നാ​ജ്ഞ: മ​ല​പ്പു​റം ജി​ല്ല​യി​ൽ 38 കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു
Monday, March 30, 2020 10:47 PM IST
മ​ല​പ്പു​റം: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് മ​ല​പ്പു​റം ജി​ല്ല​യി​ൽ പോ​ലീ​സ് 38 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 48 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ നാ​ല് വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 305 ആ​യി. 435 പേ​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ല​യി​ലാ​കെ ഇ​തു​വ​രെ 46 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ തീ​വ​ണ്ടി സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ എ​ട​വ​ണ്ണ പോ​ലീ​സ് ഒ​രാ​ളെ​ക്കൂ​ടി അ​റ​സ്റ്റു ചെ​യ്തു. എ​ട​വ​ണ്ണ മു​ണ്ടേ​ങ്ങ​ര തൂ​വ്വ​ക്കു​ന്ന് വീ​ട്ടി​ൽ ഷ​രീ​ഫ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​യു​ട​ൻ​ത​ന്നെ എ​ട​വ​ണ്ണ തൂ​വ്വ​ക്കാ​ട് സ്വ​ദേ​ശി പി.​കെ.​സാ​ക്കി​റി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.
കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ പ്ര​ഖ്യാ​പി​ച്ച ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘി​ച്ച​തി​നും തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചി​നും ഇ​ന്ന​ലെ 61 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ൽ ഇ​തു​വ​രെ 318 കേ​സു​ക​ൾ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി.