അ​ക​ന്പാ​ടം ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജ്: ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഭ​വ​ന നി​ർ​മാ​ണം നീ​ളും
Wednesday, April 8, 2020 11:27 PM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ട​ത്തെ ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ന്‍റെ നി​ർ​മാ​ണം വൈ​കു​മെ​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷ​വും ആ​ദി​വാ​സി​ക​ൾ​ക്ക് വാ​ട​ക വീ​ടു​ക​ൾ ത​ന്നെ​യാ​വും ആ​ശ്ര​യം. 2018 ലെ ​പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല കോ​ള​നി​യി​ലെ ഉ​ൾ​പ്പെ​ടെ 34 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഇ​വി​ടെ വീ​ടു​ക​ൾ ഉ​യ​രേ​ണ്ട​ത്.
എ​ന്നാ​ൽ നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്രം ക​രാ​ർ പ്ര​കാ​ര​മു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ട്രൈ​ബ​ൽ വി​ല്ലേ​ജി​ലെ കു​ടും​ബ​ങ്ങ​ൾ ത​ന്നെ നി​ർ​മി​തി​യു​ടെ പ്ര​വൃ​ത്തി ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി വീ​ടു​നി​ർ​മാ​ണം മു​ട​ങ്ങി​യി​ട്ട്.
ഇ​തി​നി​ട​യി​ൽ കൊ​റോ​ണ ഭീ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ലോ​ക്ക്ഡൗ​ണ്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നു ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ​ക്കു പോ​ലും പ​റ​യാ​ൻ ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ള​യ​ത്തി​ന് ശേ​ഷം വാ​ട​ക വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ക​ടും​ബ​ങ്ങ​ൾ അ​വി​ടെ ത​ന്നെ ക​ഴി​യേ​ണ്ടി വ​രും.
ഐ​ടി​ഡി​പി നി​ർ​മി​തി​കേ​ന്ദ്രം എ​ന്നി​വ​ർ​ക്ക് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തു ന​ൽ​കു​മെ​ന്ന് എ​സ്ടി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​ൻ പ​റ​ഞ്ഞു. കൊ​റോ​ണ നി​യ​ന്ത്ര​ണ​ത്തി​ന് ശേ​ഷം ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തും.
ജി​ല്ലാ നി​ർ​മി​തി​കേ​ന്ദ്രം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വ​ലി​ച്ചു നീ​ട്ടു​ക​യാ​ണെ​ന്നും ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ക​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.