വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടുപേ​ർ രോ​ഗ​മു​ക്ത​രാ​യി
Tuesday, May 26, 2020 10:55 PM IST
മ​ല​പ്പു​റം: വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​വി​ഡ് 19 രോ​ഗം ഭേ​ദ​മാ​യി ര​ണ്ടു​പേ​ർ ഇ​ന്ന​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി.
പു​ലാ​മ​ന്തോ​ൾ കു​രു​വ​ന്പ​ലം സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ (42), മാ​റ​ഞ്ചേ​രി പ​ന​ന്പാ​ട് സ്വ​ദേ​ശി തെ​ക്കേ​ത്ത​റ ഗോ​പി (50) എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.
ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​വ​ർ 14 ദി​വ​സം വീ​ടു​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും.
മേ​യ് ഏ​ഴി​നു ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് പു​ലാ​മ​ന്തോ​ൾ കു​രു​വ​ന്പ​ലം സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ തി​രി​ച്ചെ​ത്തി​യി​രു​ന്ന​ത്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് മേ​യ് 12ന് ​ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. മാ​റ​ഞ്ചേ​രി പ​ന​ന്പാ​ട് സ്വ​ദേ​ശി തെ​ക്കേ​ത്ത​റ ഗോ​പി മേ​യ് ഏ​ഴി​നാ​ണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ അ​ബു​ദാ​ബി​യി​ൽ നി​ന്ന് എ​ത്തി​യ​ത്.
മേ​യ് 13ന് ​ഇ​ദ്ദേ​ഹ​ത്തെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​റി​യ​ക് ജോ​ബ്, സൂ​പ്ര​ണ്ടും കോ​വി​ഡ് ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​റു​മാ​യ ഡോ. ​കെ.​വി. ന​ന്ദ​കു​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പി. ഷി​നാ​സ് ബാ​ബു, ആ​ർ​എം​ഒ​മാ​രാ​യ സ​ഹീ​ർ നെ​ല്ലി​പ്പ​റ​ന്പ​ൻ, ഡോ. ​ജ​ലീ​ൽ,
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​വി വി​ശ്വ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഇ​വ​രെ യാ​ത്ര​യാ​ക്കി​.