മ​ല​പ്പു​റത്ത് അ​ഞ്ചു​പേ​ർ​ക്കു കൂ​ടി കോവിഡ്; വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​ർ​ക്ക്
Friday, May 29, 2020 11:49 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മേ​യ് 22 ന് ​ദു​ബാ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ കു​റ്റി​പ്പു​റം ന​ടു​വ​ട്ടം രാ​ങ്ങാ​ട്ടൂ​ർ സ്വ​ദേ​ശി ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ, മേ​യ് 19 ന് ​റി​യാ​ദി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ​വ​രാ​യ തി​രൂ​ര​ങ്ങാ​ടി മ​ന്പു​റം സ്വ​ദേ​ശി നാ​ൽ​പ്പ​ത്തൊ​ന്പ​തു​കാ​ര​ൻ, എ​ട​ക്ക​ര മൂ​ത്തേ​ടം സ്വ​ദേ​ശി മു​പ്പ​ത്തി​യാ​റു​കാ​ര​ൻ, മേ​യ് 17 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി തി​രി​ച്ചെ​ത്തി​യ എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യം ചെ​ര​ങ്ങാ​ട്ടു​പൊ​യി​ൽ സ്വ​ദേ​ശി ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ, ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മേ​യ് 14 ന് ​നാ​ട്ടി​ലെ​ത്തി​യ ഒ​ഴൂ​ർ ഓ​മ​ച്ച​പ്പു​ഴ സ്വ​ദേ​ശി
അ​ന്പ​ത്തി​ര​ണ്ടു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി അ​റി​യി​ച്ചു.
ഇ​വ​ർ​ക്കു പു​റ​മെ മേ​യ് 26 ന് ​കു​വൈ​റ്റി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ​വ​രാ​യ ഇ​ടു​ക്കി മൂ​ന്നാ​ർ സൂ​ര്യ​നെ​ല്ലി ബി.​എ​ൽ റാം ​സ്വ​ദേ​ശി ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ, തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം - 19 സ്വ​ദേ​ശി മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ, തു​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി നാ​ൽ​പ്പ​തു​കാ​ര​ൻ, മേ​യ് 26 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ പാ​ല​ക്കാ​ട് പ​ട്ടാ​ന്പി തി​രു​മി​റ്റ​ക്കോ​ട് നെ​ല്ലി​ക്കാ​ട്ടി​രി സ്വ​ദേ​ശി ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ എ​ന്നി​വ​ർ​ക്കും രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി​യാ​യ പൂ​നെ സ്വ​ദേ​ശി​നി ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്കും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രും മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ൽ 61 പേ​രാ​ണ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ ഇ​ടു​ക്കി, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ രോ​ഗി​ക​ളും ര​ണ്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളും ഒ​രു പൂ​ന സ്വ​ദേ​ശി​നി​യും ഉ​ൾ​പ്പെ​ടും. രോ​ഗ​ബാ​ധി​ത​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 97 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
31 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. മൂ​ന്നു​പേ​ർ രോ​ഗം ഭേ​ദ​മാ​യ ശേ​ഷം തു​ട​ർ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി സ്റ്റെ​പ് ഡൗ​ണ്‍ ഐ​സി​യു​വി​ൽ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 3,647 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 307 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്.
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പൂ​താ​ടി സ്വ​ദേ​ശി​യാ​യ 28 കാ​ര​നും മേ​പ്പാ​ടി സ്വ​ദേ​ശി​യാ​യ 62 കാ​ര​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി ക​ൽ​പ്പ​റ്റ​യി​ലെ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യായി​രു​ന്നു. പൂ​താ​ടി സ്വ​ദേ​ശി ദോ​ഹ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ പ​തി​നെ​ട്ടി​നും മേ​പ്പാ​ടി സ്വ​ദേ​ശി അ​ബു​ദാ​ബി​യി​ൽ നി​ന്ന് 17 നു​മാ​ണ് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​രു​വ​രും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
വ​യ​നാ​ട്ടി​ൽ ഇ​ന്ന​ലെ അ​ഞ്ചു​പേ​ർ രോ​ഗ​മു​ക്തി നേ​ടി. ചെ​ന്നൈ കോ​യ​ന്പേ​ട് മാ​ർ​ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ നെ​ൻ​മേ​നി സ്വ​ദേ​ശി​യാ​യ 25 കാ​ര​നും ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ നെ​ൻ​മേ​നി സ്വ​ദേ​ശി​യാ​യ 25 കാ​രി​യാ​യ ഗ​ർ​ഭി​ണി​യും മാ​ന​ന്ത​വാ​ടി​യി​ലെ ട്ര​ക്ക് ഡ്രൈ​വ​റു​ടെ 49 കാ​രി​യാ​യ ഭാ​ര്യ​യും അ​ഞ്ച് വ​യ​സ്, 11 മാ​സം പ്രാ​യ​മു​ള്ള പേ​ര​ക്കുട്ടി​ക​ളു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച ഏ​ഴു​പേ​ർ ഉ​ൾ​പ്പെ​ടെ 14 പേ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ 190 പേ​രാ​ണ് പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. നി​ല​വി​ൽ 3833 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 570 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 1770 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 203 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 1739 ആ​ളു​ക​ളു​ടെ സാന്പിളു​ക​ളി​ൽ 1548 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. 1521 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 186 സാന്പിളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. സാ​മൂ​ഹി​ക​വ്യാ​പ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ന്നും ആ​കെ 1774 സാന്പിളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഫ​ലം ല​ഭി​ച്ച 1543 ഉം ​നെ​ഗ​റ്റീ​വാ​ണ്.
ജി​ല്ല​യി​ലെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ 2320 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 4361 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന 400 പേ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി.
സാ​ന്ത്വ​ന പ​രി​ച​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന 62 രോ​ഗി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ​താ​യി വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.