ഡെ​ന്‍റ​ൽ ലാ​ബു​ക​ൾ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന്
Thursday, June 4, 2020 11:01 PM IST
മ​ല​പ്പു​റം: ലോ​ക്ക്ഡൗ​ൺ പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ട ഡെ​ന്‍റ​ൽ ലാ​ബ് ഉ​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഡെ​ന്‍റ​ൽ ലാ​ബ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.
വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലു​ള്ള ലാ​ബു​ക​ളു​ടെ വാ​ട​ക ഒ​ഴി​വാ​ക്കി, ലാ​ബു​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​ദ്യു​തി ബി​ല്ലി​ൽ ഇ​ള​വു​ക​ൾ ന​ല്കു​ക, പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, നി​ല​വി​ലെ വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​ന് സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​സി​ഡ​ന്‍റ് ജോ​ജി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കെ.​സി.​ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ഉ​ന്ന​യി​ച്ചു.