ക്വാ​റന്‍റൈ​ൻ സൗ​ക​ര്യം ഇ​ല്ല; എ​ട​ക്ക​ര​യി​ൽ പ്ര​തി​പ​ക്ഷം സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Monday, June 29, 2020 11:44 PM IST
എ​ട​ക്ക​ര: നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ട​ക്ക​ര​യി​ൽ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ര​ണ്ട് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ണ് എ​ട​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അ​ധി​കൃ​ത​ർ ഉ​ട​മ​യു​മാ​യി ഒ​ത്തു​ക​ളി​ച്ച് ലോ​ഡ്ജി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു കേ​ന്ദ്രം അ​ട​ച്ച് പൂ​ട്ടി. അ​വ​ശേ​ഷി​ച്ച കേ​ന്ദ്ര​ത്തി​ൽ നാ​മ​മാ​ത്ര​മാ​യ എ​ണ്ണം ആ​ളു​ക​ളാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത്.
സ്വ​ന്തം വീ​ടു​ക​ളി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ ക്വാ​റ​ന്‍റൈ​​നി​ൽ ക​ഴി​യാ​ൻ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. സ്വ​ന്തം ചി​ല​വി​ൽ ഇ​വ​രോ​ട് സൗ​ക​ര്യം ക​ണ്ട​ത്തൊ​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.​പൊ​ലീ​സും സെ​ക്ര​ട്ട​റി​യും ചേ​ർ​ന്ന് സ​മ​ര​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. അ​ട​ച്ചി​ട്ട ലോ​ഡ്ജ് തു​റ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് ക​പ്രാ​ട്ട്, എം.​കെ.​ച​ന്ദ്ര​ൻ, റോ​യി പ​ട്ട​ന്താ​നം, വി​ല്യം​സ്, ഷൈ​നി പാ​ല​ക്കു​ഴി, ഉ​ഷ രാ​ജ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.