ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​ടി​യി​ൽ
Tuesday, July 7, 2020 11:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​റി​ൽ ഒ​ളി​പ്പി​ച്ച് ര​ഹ​സ്യ​മാ​യി ക​ട​ത്തി​യ 700 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പോ​ത്തു​ക​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​ടി​യി​ൽ. കാ​ക്കീ​രി അ​ബ്ദു​ൾ റ​ഹ്മാ​നു​ൽ ഉ​നൈ​സ് (23), ചു​ങ്ക​ത്ത് വീ​ട്ടി​ൽ ദി​ലീ​പ് ജോ​സ്(22), ചു​ങ്ക​ത്ത് വീ​ട്ടി​ൽ ദീ​പ​ക് ജോ​സ് (26) എ​ന്നി​വ​രെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​ത്യേ​ക​പ​രി​ശോ​ധ​ന​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പാ​സി​ൽ വ​ച്ച് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ സ​ഹി​തം പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ സി.​കെ.​നാ​സ​ർ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വാ​യ​ന​പ​ക്ഷാ​ച​ര​ണം ന​ട​ത്തി

കൊ​ണ്ടോ​ട്ടി: ജൂ​ണ്‍ 19 ആ​രം​ഭി​ച്ച വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ താ​ലൂ​ക്ക് ത​ല പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​വും ഐ.​വി.​ദാ​സ് അ​നു​സ്മ​ര​ണ​വും പെ​രി​ങ്ങാ​വ് വി​ദ്യാ​പോ​ഷി​ണി ലൈ​ബ്ര​റി ആ​ൻഡ് റീ​ഡിം​ഗ് റൂം ​ഹാ​ളി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ എ​ൻ.​പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​രാ​ജ​ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യാ​സ​ർ അ​റാ​ഫ​ത്ത് വാ​യ​ന​പ​ക്ഷാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി.