മലപ്പുറം: ജില്ലയിൽ 47 പേർക്കു കൂടി ഇന്നലെ കോവിഡ്- 19 സ്ഥിരീകരിച്ചു. ഇവരിൽ 21 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതിൽ 19 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ശേഷിക്കുന്ന നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 22 പേർ വിദേശത്തുനിന്നുമെത്തിയവരാണെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
ജൂലൈ നാലിനു ബംഗളൂരുവിൽ നിന്നെത്തിയ വള്ളിക്കുന്ന് സ്വദേശി (39), ജൂണ്‍ 28 ന് ബംഗളൂരുവിൽ നിന്നെത്തിയ നന്നന്പ്ര സ്വദേശി (44), ജൂണ്‍ 28 ന് മുംബൈയിൽ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (37), ജൂലൈ ഒന്‍പതിന് ബംഗളൂരുവിൽ നിന്നെത്തിയ ഏലംകുളം സ്വദേശി (27) എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.
ജൂലൈ ഒന്നിന് ജിദ്ദയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ മഞ്ചേരി സ്വദേശി (47), ജൂണ്‍ 25 ന് ദമാമിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പാണ്ടിക്കാട് സ്വദേശി (36), ജൂലൈ ഒന്പതിനു റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പള്ളിക്കൽ സ്വദേശി (52), ജൂലൈ മൂന്നിനു ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ എടക്കര സ്വദേശി (33), ജൂലൈ മൂന്നിനു ബഹ്റൈനിൽ നിന്നു കരിപ്പൂർ വഴിയെത്തിയ എടവണ്ണ സ്വദേശി (37), ജൂണ്‍ 20 ന് ജിദ്ദയിൽ നിന്നു കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (28), ജൂണ്‍ 25 ന് ദമാമിൽ നിന്നു കൊച്ചി വഴിയെത്തിയ കാവനൂർ സ്വദേശി (30), ജൂണ്‍ 20 ന് ജിദ്ദയിൽ നിന്നു കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (54), ജൂലൈ അഞ്ചിന് ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ ആനക്കയം സ്വദേശി (49), ജൂലൈ നാലിന് ജിദ്ദയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പോരൂർ സ്വദേശി (52), ജൂണ്‍ 17 ന് റാസൽഖൈമയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (26), ജൂലൈ അഞ്ചിന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ വാഴക്കാട് സ്വദേശി (26), റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (32), ജൂണ്‍ 23 ന് ദുബായിൽ നിന്നു കൊച്ചി വഴിയെത്തിയ തവനൂർ സ്വദേശി (30), ജൂണ്‍ 29 ന് ദോഹയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (46), ജൂണ്‍ 25 ന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പുളിക്കൽ സ്വദേശിനി (80), ജൂണ്‍ 23 ന് ഷാർജയിൽ നിന്നു കരിപ്പൂർ വഴിയെത്തിയ കൂട്ടിലങ്ങാടി സ്വദേശി (28), ജൂണ്‍ 25 ന് അബുദബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മംഗലം സ്വദേശി (43),
ജൂണ്‍ 26 ന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ വളാഞ്ചേരി സ്വദേശി (22), ജൂലൈ നാലിന് ദോഹയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പെരുന്പടപ്പ് സ്വദേശി (30), ജൂണ്‍ 25 ന് റിയാദിൽ നിന്നു കരിപ്പൂർ വഴിയെത്തിയ പുളിക്കൽ സ്വദേശിനി (34), ജൂലൈ ഒന്നിനു ജിദ്ദയിൽ നിന്നു കൊച്ചി വഴിയെത്തിയ കണ്ണമംഗലം സ്വദേശി (34) എന്നിവരാണ് വിദേശത്തു നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവർ.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സന്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
സന്പർക്കത്തിലൂടെ
ജൂലൈ എട്ടിനു രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടിയിലെ നാടോടിയായ 60 വയസുകാരിയുമായി ബന്ധമുണ്ടായ മൂന്നിയൂർ സ്വദേശിയായ ഡോക്ടർ (42), ജൂലൈ ഒന്‍പതിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി നഗരസഭ കൗണ്‍സിലറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (56) എന്നിവർക്കും പൊന്നാനിയിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പൊന്നാനി സ്വദേശി (25), പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 48 വയസുകാരൻ, 65 വയസുകാരൻ, പൊന്നാനിയിലെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപിക (50), പൊന്നാനിയിലെ ആംബുലൻസ് ഡ്രൈവറായ പൊന്നാനി സ്വദേശി (64), പൊന്നാനി സ്വദേശിയായ മത്സ്യതൊഴിലാളി (58), പൊന്നാനി സ്വദേശിയായ മാംസ വിൽപന കേന്ദ്രത്തിലെ തൊഴിലാളി (32), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (42), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (75), പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (49), പൊന്നാനി സ്വദേശിയായ നിർമാണ തൊഴിലാളി (35), പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (36), പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (34), പൊന്നാനി സ്വദേശിനിയായ ബാങ്ക് ജീവനക്കാരി (34), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (39), പൊന്നാനി സ്വദേശിയായ വർക്ക്ഷോപ്പ് ജീവനക്കാരൻ (46), പൊന്നാനി സ്വദേശിയായ ലോട്ടറി കച്ചവടക്കാരൻ (37), പൊന്നാനി സ്വദേശിനിയായ ഫാർമസി ജീവനക്കാരി (49), പൊന്നാനി സ്വദേശിയായ ഹാർഡ്വെയർ ഷോപ്പ് ജീവനക്കാരൻ (20) എന്നിവർക്കും സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.