ഒ​ഴു​കി​യെ​ത്തി​യ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, August 6, 2020 11:16 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​ലി​പ്പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ വ​ള​ർ​ത്തു​പോ​ത്തി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​രു​വാ​ര​ക്കു​ണ്ട് ചേ​റു​ന്പ് ഇ​ക്കോ വി​ല്ലേ​ജി​നു സ​മീ​പ​ത്തു പോ​ത്ത് പു​ഴ​യി​ലെ കു​ത്തൊ​ഴു​ക്കി​ൽ ഒ​ഴു​കി പോ​കു​ന്ന​തു നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.
വ​ട്ട​പ​റ​ന്പി​ൽ അ​ബു​ബ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സാ​ഹ​സി​ക​മാ​യി പോ​ത്തി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

മ​രം വീ​ണു വീ​ട് ത​ക​ർ​ന്നു

കാ​ളി​കാ​വ് : കൂ​രാ​ട് ചെ​ല്ല​ക്കൊ​ടി​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണു വീ​ട് ത​ക​ർ​ന്നു. ഏ​ലം​കു​ളം ചെ​ല്ല​ക്കൊ​ടി​യി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലൂ​ടെ​യാ​ണ് റ​ബ​ർ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ടി​നു മു​ക​ളി​ലൂ​ടെ​യും റ​ബ​ർ മ​രം വീ​ണു. മ​ധു​ര​ക്ക​റി​യ​ൻ ന​സീ​റ​യു​ടെ വീ​ടി​നു മു​ക​ളി​ലൂ​ടെ​യാ​ണ് മ​രം വീ​ണ​ത്. ര​ണ്ടു വീ​ടു​ക​ളി​ലും നാ​ട്ടു​കാ​ർ രാ​ത്രി വൈ​കി​യും മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.