ഇ​എം​എ​സ് കോ​വി​ഡ് ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം 17ന്
Friday, August 14, 2020 11:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇഎം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന കോ​വി​ഡ് ആ​ശു​പ​ത്രി ഇഎം​എ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ 17നു ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഇഎംഎ​സ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ പാ​ണ​ന്പി​യി​ലെ ഇഎംഎ​സ് അ​ക്കാ​ഡ​മി​ക് കാ​ന്പ​സി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ നൂ​റു കി​ട​ക്ക​ക​ളു​ടെ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ, ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ, ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ർ, ലാ​ബു​ക​ൾ എ​ന്നി​വ​യും പ്ര​ത്യേ​കം കോ​വി​ഡ് ആ​ശു​പ​ത്ര​യി​ൽ ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 17നു ​രാ​വി​ലെ പ​ത്തി​നു സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി കെ.​ടി ജ​ലീ​ൽ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.