കോ​ണ്‍​ഗ്ര​സ് പ്രതിഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Monday, September 21, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ട് ഏ​ലം​കു​ള​ത്ത് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ഡി​സി​സി സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ.​കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മ​ഠ​ത്തി​ൽ ബ്ലോ​ക് സെ​ക്ര​ട്ട​റി​മാ​രാ​യ താ​ജു​ദ്ദീ​ൻ നാ​ലു​ക​ണ്ട​ത്തി​ൽ എം.​പി.​ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി.​രാ​കേ​ഷ് സ്വാ​ഗ​ത​വും അ​ൻ​വ​ർ നേ​ച്ചി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സി. ​നാ​സ​ർ, എ.​മു​നീ​ർ, അ​രു​ണ്‍, ഷൈ​ജു, ഇ​സ്മാ​യി​ൽ, ഗം​ഗാ​ധ​ര​ൻ, കൃ​ഷ്ണ​ദാ​സ്, ഷം​സു, അ​സ്ക​ർ, പ്രി​ജേ​ഷ്, രാ​ജു, ഷ​റ​ഫു​ദ്ദീ​ൻ, മൊ​യ്തു​പ്പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.