ഏ​ഴു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ തു​ട​ങ്ങ​ണം: ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്
Sunday, September 27, 2020 11:22 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​നു​വ​ദി​ച്ച ഏ​ഴ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ തു​ട​ങ്ങ​ണ​മെ​ന്ന് ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ല​ന്പൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 2011-ൽ ​ഒ​ൻ​പ​ത് യൂ​ണി​റ്റു​ക​ളു​മാ​യി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തു​ട​ങ്ങി​യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് പു​തി​യ യൂ​ണി​റ്റു​ക​ൾ​ക്ക് വേ​ണ്ടി ആ​വ​ശ്യം ഉ​യ​രു​ക​യും ആ​റു​മാ​സം മു​ന്പ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ഏ​ഴ് യൂ​ണി​റ്റു​ക​ൾ കൂ​ടി തു​ട​ങ്ങാ​നു​ള്ള തു​ക അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​തു​വ​രെ​യും പു​തി​യ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ നി​ല​വി​ലു​ള്ള ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്ക് പു​റ​മേ ര​ണ്ടു​പേ​രെ കൂ​ടി അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്.
നി​ർ​ധ​ന​രാ​യ അ​നേ​കം രോ​ഗി​ക​ൾ ഡ​യാ​ലി​സി​സി​ന് ആ​യി കാ​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു കൊ​ണ്ടും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി കൊ​ണ്ടും ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് നി​ല​ന്പൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം.​പി.​ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ഷ​യ സ​മി​തി ക​ണ്‍​വീ​ന​ർ കെ.​സി.​മു​ര​ളീ​ധ​ര​ൻ, കെ.​രാ​ജേ​ന്ദ്ര​ൻ, പി.​എ​സ്.​ര​ഘു​റാം, പി.​കെ.​ശ്രീ​കു​മാ​ർ, ഷൗ​ക്ക​ത്ത​ലി കാ​ട്ടു​ങ്ങ​ൽ, പി.​സ​ജി​ൻ, ജോ​യ് പി.​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.