വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Wednesday, September 30, 2020 12:03 AM IST
നി​ല​ന്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള കോ​-ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോയീ​സ് ഫ്ര​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ അ​സി​സ്റ്റ​ന്‍റ് റ​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സ​ഹ​ക​ര​ണ മേ​ഖ​ല​യു​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, കോ​വി​ഡ് 19 കാ​ല​ഘ​ട്ട​ത്തി​ൽ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​രു​ടേ​യും അ​പ്രൈ​സ​ർ​മാ​രു​ടേ​യും അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ര​ണ്ടും നാ​ലും ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ക്ലാ​സി​ഫി​ക്കേ​ഷ​നും സ്റ്റാ​ഫ് പാ​റ്റേ​ണും അ​നു​വ​ദി​ക്കു​ക, അം​ഗ​ങ്ങ​ളു​ടെ റി​സ്ക് ഫ​ണ്ട് ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സം​ഘ​ട​ന ഉ​ന്ന​യി​ക്കു​ന്ന​ത്.
സം​സ്ഥാ​ന, ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ചൊ​വാ​ഴ്ച രാ​വി​ലെ 10ന് ​നി​ല​ന്പൂ​ർ താ​ലൂ​ക്ക് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി.​ഷി​യാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി.​അം​ഗം മ​ധു ജോ​സ​ഫ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷീ​ബ പൂ​ഴി​ക്കു​ത്ത്, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യ​പ്ര​കാ​ശ് തി​രു​വാ​ലി, അ​നീ​ഷ് മാ​ത്യു,
താ​ലൂ​ക്ക് ട്രഷറർ വി.​പ്ര​ശാ​ന്ത്, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ്
അ​നീ​ഷ് കാ​റ്റാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.