അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച പ​ന്ത്ര​ണ്ട് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Thursday, October 1, 2020 11:18 PM IST
എ​ട​ക്ക​ര: അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച പ​ന്ത്ര​ണ്ട് ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പോ​ത്തു​ക​ൽ പോ​ലി​സ് പി​ടി​കൂ​ടി. മു​ണ്ടേ​രി ച​ളി​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നു​മാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പോ​ത്തു​ക​ല്ല് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 12 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ച​ളി​ക്ക​ൽ കോ​ള​നി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ ഉ​പ്പ​ട മ​ല​ച്ചി​യി​ൽ പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്.
അ​തി​നാ​ൽ ച​ളി​ക്ക​ലി​ലെ പ​ല വീ​ടു​ക​ളി​ലും താ​മ​സ​ക്കാ​രി​ല്ല. ഇ​ത്ത​രം വീ​ടു​ക​ൾ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. എ​സ്ഐ കെ.​അ​ബ്ബാ​സ്, സി​പി​ഒ​മാ​രാ​യ കൃ​ഷ്ണ​ദാ​സ്, സ​ലി​ൽ ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

വയോജ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു

എ​ട​ക്ക​ര: ലോ​ക​വ​യോ​ജ​ന​ദി​ന​ത്തി​ൽ ക​രു​നെ​ച്ചി ലി​റ്റി​ൽ ഫ്​ള​വ​ർ എ​എ​ൽ​പി സ്കൂ​ളി​ലെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വയോജനങ്ങളെ ആ​ദ​രി​ച്ചു.
ക​ലം​പ​റ​ന്പി​ൽ മൊ​യ്തീ​ൻ, ന​ന്പ്യാ​ർ തൊ​ടി​ക ക​ദീ​ജ,, ക​ലം​പ​റ​ന്പി​ൽ പാ​ത്തു​മ്മ, ച​ക്കാ​ല പ​ട​വി​ൽ ദാ​നി​യേ​ൽ, അ​ന്ന​മ്മ ദാ​നി​യേ​ൽ എ​ന്നി​വ​രെ​യാ​ണ് വീ​ടു​ക​ളി​ലെ​ത്തി സ്കൂ​ളി​നു വേ​ണ്ടി ആ​ദ​രി​ച്ച​ത്. ഹെ​ഡ്മാ​സ്റ്റ​ർ റെ​ന്നി വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ ഇ.​എ.​മാ​ർ​ക്കോ​സ്, ഇ.​ജെ.​ഷേ​ർ​ളി, എം.​ഒ.​മേ​രി, നൗ​ഷാ​ദ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.