നേ​ന്ത്ര​ക്കാ​യ വി​ല താ​ഴോ​ട്ട്; നെ​ഞ്ചി​ടി​പ്പോ​ടെ ക​ർ​ഷ​ക​ർ
Monday, October 19, 2020 11:57 PM IST
നി​ല​ന്പൂ​ർ: വി​പ​ണി​യി​ൽ വി​ല​യി​ടി​ഞ്ഞ് നേ​ന്ത്ര​ക്കാ​യ. ഓ​ണ​ത്തി​ന് കി​ലോ​യ്ക്ക് 45 രൂ​പ വ​രെ ഉ​യ​ർ​ന്ന വി​ല ഇ​പ്പോ​ൾ വെ​റും 18 രൂ​പ മാ​ത്ര​മാ​ണെ​ന്ന് അ​ക​ന്പാ​ട​ത്തെ വ്യാ​പാ​രി​ക​ളാ​യ ഷെ​രീ​ഫും സ​റ​ഫു​ദീ​നും പ​റ​യു​ന്നു. അ​തും ഒ​ന്നാം ഗ്രേ​ഡി​ന്. ഗു​ണ​നി​ല​വാ​രം അ​ൽ​പം കു​റ​ഞ്ഞാ​ൽ വി​ല 16 രൂ​പ വ​രെ താ​ഴും.
കോ​വി​ഡ് നി​മി​ത്തം വി​ൽ​പ​ന​യി​ലു​ണ്ടാ​യ വ​ൻ ഇ​ടി​വാ​ണ് വി​ല​ക്കു​റ​വി​നു പ്ര​ധാ​ന കാ​ര​ണം. ക​ട​മെ​ടു​ത്തും പാ​ട്ട​ത്തി​നു​മൊ​ക്കെ കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ വെ​ട്ടി​ലാ​ണ്. നേ​ന്ത്ര​പ്പ​ഴ​ത്തി​ന് കി​ലോ​യ്ക്ക് 30 രൂ​പ​യാ​ണു മൊ​ത്ത വി​പ​ണി വി​ല.
കോ​വി​ഡ് കാ​ര​ണ​മാ​ണു വി​പ​ണി​ക​ളി​ൽ മാ​ന്ദ്യ​മെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​കു​ന്ന​തും നേ​ന്ത്ര​ക്കാ​യ വി​ൽ​പ്പ​ന​യെ ബാ​ധി​ക്കു​ന്നു. വ​റു​ത്ത കാ​യാ​ക്കു​ന്ന​ത് ന​ന്നേ കു​റ​ഞ്ഞ​തും ആ​ഘോ​ഷ​ങ്ങ​ളും സ​ദ്യ​യും ഇ​ല്ലാ​താ​യ​തും നേ​ന്ത്ര​ക്കാ​യ​യു​ടെ ആ​വ​ശ്യം കു​റ​ച്ചു. തോ​ട്ട​ങ്ങ​ളി​ൽ കാ​യ പ​ഴു​ത്തു തു​ട​ങ്ങി​യാ​ൽ കു​ല വെ​ട്ടി വി​ൽ​ക്കു​ക​യ​ല്ലാ​തെ ര​ക്ഷ​യി​ല്ല.
തോ​ട്ട​ങ്ങ​ളി​ൽ നേ​ന്ത്ര​ക്കു​ല​ക​ൾ കു​റ​ഞ്ഞു തു​ട​ങ്ങി​യെ​ങ്കി​ലും അ​ടു​ത്ത മാ​സ​ങ്ങ​ളി​ലേ​ക്ക് വെ​ട്ടാ​ൻ പാ​ക​മാ​യ തോ​ട്ട​ങ്ങ​ളു​ണ്ട്. മൂ​ന്നാ​ഴ്ച​യാ​യി തു​ട​രു​ന്ന വി​ല​യി​ടി​വ് ഇ​നി​യും നീ​ണ്ടാ​ൽ അ​ടു​ത്ത ഘ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​കും. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​യ​നാ​ട്ടി​ൽ നി​ന്നും നേ​ന്ത്ര​ക്കാ​യ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ്.