ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യി സ​ഖ്യം: രാഹു​ൽ​ ഗാ​ന്ധി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്ന് എം.​ടി. ര​മേ​ശ്
Tuesday, October 20, 2020 10:59 PM IST
മ​ല​പ്പു​റം: ജ​മാ​അ​ത്തെ ഇ​സ്‌ലാ​മി​യു​മാ​യി യു​ഡി​എ​ഫ് നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തു​ക​യും രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. സ്വ​ന്തം അ​സ്തി​ത്വ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​ത് കോ​വി​ഡി​നെ ഭ​യ​ന്ന​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​വു​ന്ന ആ ​സ​മ​യ​ത്തേ​ക്കാ​ൾ ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്ത് കോ​വി​ഡ് ഭ​യാ​ന​ക​മാം​വി​ധം സം​സ്ഥാ​ന​ത്ത് വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബി​ജെ​പി ജി​ല്ലാ നേ​തൃ​യോ​ഗം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി തേ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.