വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 29, 2020 11:53 PM IST
പൂ​ക്കോ​ട്ടും​പാ​ടം: നീ​റ്റ് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ജേ​താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പൂ​ക്കോ​ട്ടും​പാ​ടം ഗ​വ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ
പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​എ​സ്അ​ജി​ത്, സ​ൽ​മാ​നു​ൽ ഫാ​രീ​സ്, എം.​അ​ഫീ​ഹ, പി.​മു​ബീ​ന, സൂ​ര്യ സു​ഭാ​ഷ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. 2017-2018 അ​ധ്യാ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ സ്കൂ​ളി​ൽ നി​ന്നും സ​യ​ൻ​സ് ബാ​ച്ചി​ൽ ഒ​രേ ക്ലാ​സി​ൽ​പ​ഠി​ച്ച​വ​രാ​ണ് അ​ഞ്ചു പേ​രും. പൂ​ക്കോ​ട്ടും​പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യം കൈ​വ​രി​ക്കു​ന്ന​ത്.അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം.​സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​റി​യാ​സ് ബാ​ബു, സീ​നി​യ​ർ അ​ധ്യാ​പി​ക സി.​വി.​അ​നി​ത, സി.​മാ​യ, എ.​മ​നോ​ജ് കു​മാ​ർ, ഇ.​ടി.​ഗി​രീ​ഷ്, മ​ഞ്ജു ബീ​ഗം, ബെ​റ്റി ജോ​ണ്‍​സ​ൻ, വി.​എ​സ്.​ജ്യോ​തി, സ്റ്റെ​ഫി പൂ​ക്കോ​ട​ൻ, നി​ഷി​ജ, ഇ.​എ​സ്.​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.