ചു​ങ്ക​ത്ത​റ​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ചു
Monday, November 30, 2020 11:16 PM IST
എ​ട​ക്ക​ര: കോ​വി​ഡ് കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​തെ ന​ശി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ വി​ശ്ര​മി​ക്കു​ന്ന മു​റി​യി​ൽ നൂ​റ്റി​യ​ൻ​പ​ത് കി​ലോ അ​രി​യും മു​പ്പ​തു കി​ലോ​യി​ലേ​റെ ക​ട​ല​യും ഉ​പ്പ്, പ​യ​ർ തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം നി​ല​ന്പൂ​രി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ൾ ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഇ​വി​ടെ സൂ​ക്ഷി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ പ​തി​നാ​റാം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി​യു​ടെ ഭ​ർ​ത്താ​വും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ വ്യ​ക്തി വാ​ർ​ഡി​ലെ പ​ല വീ​ടു​ക​ളി​ലും വി​ത​ര​ണം ചെ​യ്തു​വെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഉ​പ​രോ​ധ സ​മ​രം.
തു​ട​ർ​ന്നു എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ കെ ​രാം​ദാ​സ്, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കോ​വി​ഡ് സ​മ​യ​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച ഭ​ക്ഷ്യ ധാ​ന്യ​മാ​ണ് ഇ​തെ​ന്നും വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ബാ​ക്കി​യാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​തെ​ന്നു​മാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യു. ​സ​ബി​ദ അ​റി​യി​ച്ച​ത്. 1011 കി​ലോ​ഗ്രാം അ​രി​യും 200കി​ലോ​ഗ്രാം ക​ട​ല​യു​മാ​ണ് വാ​തി​ൽ​പ്പ​ടി പ​ദ്ധ​തി വ​ഴി സി​വി​ൽ സ​പ്ലൈ​സ് പ​ഞ്ചാ​യ​ത്തി​ൽ ഇ​റ​ക്കി​യ​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​യ​തി​നാ​ൽ കൂ​ടു​ത​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​ഴു​നൂ​റു കി​ലോ അ​രി​യും നൂ​റ്റി​നാ​ൽ​പ​ത് കി​ലോ ക​ട​ല​യും മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ന​ൽ​കു​ക​യും ചെ​യ്തു. ബാ​ക്കി​വ​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ തി​രി​ച്ചെ​ടു​ക്കു​മെ​ന്നു അ​റി​യി​ക്കു​ക​യും ചെ​യ്ത​താ​യി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​നാ​സ്ഥ​യി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ശി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നു സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷി​ഹാ​ബ്, ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം അ​ർ​ഷാ​ദ്, സി​ഐ​ടി​യു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​സാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.