ട​ര്‍​ഫ് മൈ​താ​ന​ങ്ങ​ളു​ടെ വാ​ട​ക ഏ​കീ​ക​രി​ക്കും
Wednesday, December 2, 2020 11:25 PM IST
കോ​ഴി​ക്കോ​ട്:​ ട​ര്‍​ഫ് മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ​ഹാ​യം തേ​ടി ട​ര്‍​ഫ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ വ​രു​മാ​നം പൂ​ര്‍​ണ​മാ​യും നി​ല​ച്ച ട​ര്‍​ഫ് മേ​ഖ​ല​യി​ല്‍ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രെ അ​ധി​കാ​രി​ക​ള്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ട​ര്‍​ഫ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ല​രും ബാ​ങ്ക് ലോ​ണ്‍ എ​ടു​ത്താ​ണ് ട​ര്‍​ഫി​നാ​യി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച​ത്. എ​ന്നാ​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട​ര്‍​ഫി​ലെ ക​ളി​ക​ളും നി​യ​ന്ത്രി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ വ​രു​മാ​നം പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. ട​ര്‍​ഫ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന നൂ​റ് ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലു​മാ​യി. ട​ര്‍​ഫു​ക​ളു​ടെ വാ​ട​ക ഏ​കീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.