അ​ഗ​സ്ത്യ​ൻമു​ഴി- കൈ​ത​പ്പൊ​യി​ൽ റോ​ഡ് ടാ​റിം​ഗ് ആ​രം​ഭി​ച്ചു
Monday, January 25, 2021 12:04 AM IST
തി​രു​വ​മ്പാ​ടി: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന കൈ​ത​പ്പൊ​യി​ൽ അ​ഗ​സ്ത്യൻ​മു​ഴി റോ​ഡി​ൽ തി​രു​വ​മ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​രം മു​ത​ൽ ടാ​റിം​ഗ് പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചു. ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന റോ​ഡ് തി​രു​വ​മ്പാ​ടി ടൗ​ണി​ൽ നി​ന്ന് കോ​ട​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കും കൈ​ത​പ്പൊ​യി​ൽ ഭാ​ഗ​ത്തു നി​ന്നും തി​രു​വ​മ്പാ​ടി ഭാ​ഗ​ത്തേ​ക്കു​മാ​ണ് ആ​രം​ഭി​ച്ച​ത്.
2018 സെ​പ്റ്റം​ബ​റി​ൽ തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി തൊ​ണ്ടി​മ്മ​ൽ ഭാ​ഗ​ത്തും കോ​ട​ഞ്ചേ​രി കൈ​ത​പ്പൊ​യി​ൽ ഭാ​ഗ​ത്തും ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​യി​ട്ടി​ല്ല. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന റോ​ഡ് നി​ർ​മ്മാ​ണം ഇ​നി​യും നീ​ളാ​നാ​ണ് സാ​ധ്യ​ത.