നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ച്ചു
Saturday, February 27, 2021 11:12 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും പ്ര​ചാ​ര​ണ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി ഉ​ര​യോ​ഗി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ നി​ര​ക്ക് ജി​ല്ലാ തെ​ര​ഞ്ഞ​ടു​പ്പ് വി​ഭാ​ഗം നി​ശ്ച​യി​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വ് വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളു​ടെ നി​ര​ക്ക് നി​ശ്ച​യി​ട്ടു​ള്ള​ത്.

48 സീ​റ്റു​ള്ള ബ​സി​ന് ഒ​രു​ദി​വ​സ​ത്തേ​ക്ക് 5000 രൂ​പ​യും 49 സീ​റ്റു​ള്ള ടൂ​റി​സ്റ്റ് ബ​സി​ന് 8000 രൂ​പ​യു​മാ​ണ് നി​ര​ക്ക്. 14 സീ​റ്റു​ള്ള ടെം​ബോ ട്രാ​വ​ല​റി​ന് 4500 രൂ​പ​യും ഇ​ന്നോ​വ​യ്ക്ക് 3000 രൂ​പ​യും നി​ശ്ച​യി​ച്ചു. ജീ​പ്പി​ന് 2000 രൂ​പ​യാ​ണ് വാ​ട​ക. പ്ര​ചാ​ര​ണ ആ​ര്‍​ച്ചി​ന് 3000 രൂ​പ​യും പ്ര​ചാ​ര​ണ ഓ​ഫീ​സ് നി​ര്‍​മാ​ണ​ത്തി​ന് 7500 രൂ​പ​യും വി​നി​യോ​ഗി​ക്കാം.

വാ​ഹ​ന​ത്തി​ല്‍ സ്‌​റ്റേ​ജ് ഒ​രു​ക്കു​ന്ന​തി​ന് 5500 രൂ​പ ചെ​ല​വി​ടാം. 500 പേ​രെ ഉ​ള്‍​കൊ​ള്ളു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന് 15000 രൂ​പ​യും 300 മു​ത​ല്‍ 500 വ​രേ ആ​ളു​ക​ളെ ഉ​ള്‍​കൊ​ള്ളു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന് 10000 രൂ​പ​യും പ്ര​തി​ദി​ന വാ​ട​ക നി​ശ്ച​യി​ച്ചു.

ഹോ​ട്ട​ല്‍/ഗ​സ്റ്റ് ഹൗ​സി​ല്‍ എ​സി റൂ​മി​ന് ഒ​രു​ദി​വ​സ​ത്തി​ന് 2000 രൂ​പ​യും നോ​ണ്‍ എ​സി റൂ​മി​ന് 1500 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഫ്‌​ളക്‌​സ് സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ന് 12 രൂ​പ​യും തു​ണി ബാ​ന​റി​ന് മീ​റ്റ​റി​ന് 100 രൂ​പ​യു​മാ​ണ് നി​ര​ക്ക്. പോ​സ്റ്റ​ര്‍ ഡെ​മി ഒ​ന്നി​ന് മൂ​ന്നു​രൂ​പ​യും ഡ​ബി​ള്‍ ഡെ​മി​ക്ക് 5.5 രൂ​പ​യും ഡെ​മി ഹാ​ഫി​ന് ര​ണ്ടു​രൂ​പ​യും ഡ​ബി​ള്‍ ക്രൗ​ണി​ന് നാ​ലു​രൂ​പ​യും ക്രൗ​ണി​ന് ര​ണ്ടു​രൂ​പ​യു​മാ​ണ് നി​ര​ക്ക്.
നോ​ട്ടീ​സ് -1000 എ​ണ്ണം എ ​ഫോ​ര്‍ സൈ​സ് ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റി​ന് 700 രൂ​പ​യും ക​ള​റി​ന് 2000 രൂ​പ​യു​മാ​ണ് നി​ര​ക്ക്, മൈ​ക്ക് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് - സൗ​ണ്ട് സി​സ്റ്റം 1500 വീ​ത​വും അ​നൗ​ണ്‍​സ്‌​മെ​ന്‍റ് - ടാ​ക്‌​സി​ക്ക് ഒ​രു ദി​വ​സ​ത്തേ​ക്ക് 2500 രൂ​പ​യും അ​നൗ​ണ്‍​സ​ര്‍​ക്ക് ഒ​രു​ദി​വ​സ​ത്തേ​ക്ക് 1000 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ചു​മ​രെ​ഴു​ത്തി​ന് സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ന് എ​ട്ടു​രൂ​പ​യാ​ണ് നി​ശ്ച​യി​ച്ച​ത്. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന് 50 രൂ​പ, ഊ​ണി​നും രാ​ത്രി ഭ​ക്ഷ​ണ​ത്തി​നും 100 രൂ​പാ വീ​ത​വു​മാ​ണ് നി​ര​ക്ക്. യോ​ഗ​ത്തി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ മ​നോ​ജ​ന്‍ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.