ജി​ല്ല​യി​ല്‍ 376 പേ​ര്‍​ക്കു കോ​വി​ഡ്; രോ​ഗ​മു​ക്തി 412
Sunday, March 7, 2021 12:28 AM IST
കോഴിക്കോട്: ജി​ല്ല​യി​ല്‍ ഇ​ന്നെ​ലെ 376 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​രാ​ള്‍​ക്ക് പോ​സി​റ്റീ​വാ​യി. ആറു പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​മ്പ​ര്‍​ക്കം വ​ഴി 369 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 5592 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ​എ​ല്‍ടിസി ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 412 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.