ഉ​ണ്ണി​കു​ള​ത്ത് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ഴി​ച്ചു​വി​ടു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്ക് പോ​ലീ​സ് കൂ​ട്ടു​നി​ൽ​ക്കു​ന്നെന്ന്
Friday, April 9, 2021 1:22 AM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ബൂ​ത്തി​ല്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ന് ശേ​ഷം ഉ​ണ്ണി​കു​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഴി​ച്ചു​വി​ടു​ന്ന അ​ക്ര​മ​ങ്ങ​ള്‍​ക്ക് പോ​ലീ​സ് കൂ​ട്ടു നി​ല്‍​ക്കു​ന്നു​വെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി ആ​രോ​പി​ച്ചു. തു​ട​ര്‍​ച്ച​യാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​രെ അ​കാ​ര​ണ​മാ​യി സി​പി​എം ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്ക് പ​റ്റി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഷ​ഹി​ന്‍, കോ​ണ്‍ ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഇ.​ടി. ബി​നോ​യ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ്, ടി.​പി. അ​സീ​സ്, ഭ​ഗീ​ഷ് ലാ​ല്‍, ഷൈ​ജു ക​രു​മ​ല, പ​ത്മ​നാ​ഭ​ന്‍, പ്ര​മോ​ദ്, സി​ജേ​ഷ്, അ​സ​റു ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ബാ​ലു​ശേ​രി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് മ​ണ്ഡ​ല​ത്തി​ല്‍ ല​ഭി​ച്ച വ​ലി​യ സ്വീ​കാ​ര്യ​ത​യും സി​പി​എ​മ്മി​ന്‍റെ തോ​ല്‍​ക്കു​മെ​ന്ന ഭ​യ​വു​മാ​ണ് സി​പി​എ​മ്മി നെ ​അ​ക്ര​മ പ​ര​മ്പ​ര​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​ണ്ഡ​ലം കൈ​വി​ട്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക സി​പി​എ​മ്മി​നെ അ​ല​ട്ടു​ന്നു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല. ക്ര​മ​സ​മാ​ധാ​നം പു​ന:​സ്ഥാ​പി​ക്കേ​ണ്ട പോ​ലീ​സ് കൈ​യ്യും കെ​ട്ടി നോ​ക്കി നി​ല്‍​ക്കു​ന്ന​ത് സി​പി​എ​മ്മി​ന് അ​ക്ര​മ​ത്തി​ന് പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു.
യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ അ​ക്ര​മി​ച്ച​തു​ള്‍​പ്പെ​ടെ നി​ര​വ​ധി​യാ​യ വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്ത​തി​ലു​മു​ള്‍​പ്പെ​ട്ട ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് എം.​കെ. രാ​ഘ​വ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.