വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തി​വച്ചു
Wednesday, April 21, 2021 12:02 AM IST
തി​രു​വ​മ്പാ​ടി:​തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഏ​ഴു​കേ​സു​ക​ള്‍ കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ 136 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
3,11,13, 15,16 വാ​ർ​ഡു​ക​ളി​ൽ ഒ​ന്നു​വീ​ത​വും വീ​ത​വും വാ​ർ​ഡ് 12 ൽ 2 ​പേ​രു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. എ​ന്നാ​ൽ കൊ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പോ​ലും ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും വാ​ക്സി​ൻ ദൗ​ർ​ല​ഭ്യം മൂ​ലം വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.​
തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് മാ​റ്റി​വെ​ച്ച​താ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജ​ലീ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.