റെ​യി​ന്‍ ഗാ​ര്‍​ഡും മറ്റും വിൽക്കുന്ന സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണമെന്ന്
Monday, May 10, 2021 12:17 AM IST
താ​മ​ര​ശേ​രി: റ​ബ​ര്‍ മ​ര​ങ്ങ​ള്‍​ക്ക് മ​ഴ​മ​റ​യി​ടാ​ന്‍ (റെ​യി​ന്‍ ഗാ​ര്‍​ഡിം​ഗ്) ആ​വ​ശ്യ​മാ​യ പ്ലാ​സ്റ്റി​ക്ക്, പ​ശ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.
റ​ബ​ര്‍ മ​ര​ങ്ങ​ള്‍​ക്ക് മ​ഴ​മ​റ​യി​ടാ​ന്‍ സാ​ധി​ക്കാ​തെ റ​ബ​ര്‍ ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. കാ​ല​വ​ര്‍​ഷം ഉ​ട​ന്‍ ആ​രം​ഭി​ച്ചാ​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​കു​ം. അ​തു​കൊ​ണ്ട് പ്ലാ​സ്റ്റി​ക്, പ​ശ എ​ന്നി​വ വി​ല്‍​ക്കാ​ൻ ലൈ​സ​ന്‍​സ് ഉ​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍ , രാ​ജു ജോ​ണ്‍, എ​ന്‍ .പി.​കു​ഞ്ഞാ​ലി, കെ.​ജെ.​മാ​ത്യു, സ​ലിം പു​ല്ല​ടി, ജോ​ഷി മ​ണി​മ​ല, ബെ​ന്നി ലൂ​ക്ക, റെ​ജി മാ​ത്യു, ഇ.​ജെ.​സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.