കൊ​യി​ലാ​ണ്ടി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും
Sunday, June 13, 2021 1:12 AM IST
കൊ​യി​ലാ​ണ്ടി: ചെ​റു​കി​ട മ​ത്സ്യ ക​ച്ച​വ​ട​ക്കാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച് ക​ാന​ത്തി​ൽ ജ​മീ​ല എം​എ​ൽ​എ ഹാ​ർ​ബ​റി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നി​ല​വി​ള്ള രീ​തി​യി​ൽ ത​ന്നെ ക​ർ​ശ​ന​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ത്സ്യ​ബ​ന്ധ​നം തു​ട​രാ​ൻ തീ​രു​മാ​നി​ച്ചു.
ഹാ​ർ​ബ​റി​നുപു​റ​ത്തെ പ​ഴ​യ ഫി​ഷ് ലാ​ന്‍റിം​ഗ് സെ​ന്‍റ​ർ ലോ​ക് ഡൗ​ൺ തീ​രു​ന്ന 17 മു​ത​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ​രി​മി​ത​മാ​യി തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു. മ​റ്റു​ഹാ​ർ​ബ​റു​ക​ളി​ൽ നി​ന്നും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ ഈ ​പ​ഴ​യ ഫി​ഷ് പ്ളാ​ന്‍റിം​ഗ് സെ​ന്‍റ​റി​ൽ നി​ന്നാ​യി​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വ്യാ​പ​ക പ​രാ​തി​യി​ൻ​മേ​ൽ ഇ​വി​ടെ നി​ന്നു​ള്ള ക​ച്ച​വ​ടം നി​ർ​ത്തി​യി​രു​ന്നു.
ഇ​തു​മൂ​ലം തൊ​ഴി​ലി​ല്ലാ​താ​യ ചെ​റു​കി​ട മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​രും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ലോ​ക്ഡൗ​ൺ തീ​രു​ന്ന മു​റ​യ്ക്ക് ഹാ​ർ​ബ​ർ മാ​നേ​ജിം​ഗ് ക​മ്മ​റ്റി, ഫി​ഷ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ വെ​ക്കു​ന്ന വ​ള​ണ്ടി​യ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ് ലാ​ന്‍റിം​ഗ് സെ​ന്‍റ​ർ തു​റ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ള്ള​ത്.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷീ​ബ ഫ്രാ​ൻ​സി​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​നൂ​ജ, സി​ഐ സ​ന്ദീ​പ് കു​മാ​ർ, സി​ഐ അ​ൽ​ത്താ​ഫ് അ​ലി, ഹാ​ർ​ബ​ർ മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, ഫി​ഷ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.