കാ​ട്ടാ​ന​ശ​ല്യം: രാ​ത്രി കാ​വ​ൽ സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, September 24, 2021 1:01 AM IST
നാ​ദാ​പു​രം: കാ​ട്ടാ​ന​ശ​ല്യം രു​ക്ഷ​മാ​യ വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് രാ​ത്രി കാ​വ​ല്‍ സ​മ​രം ന​ട​ത്തി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. ഡി​എ​ഫ്ഒ​യു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് ഈ ​പ്ര​ദേ​ശ​ത്തു നൈ​റ്റ് പെ​ട്രോ​ളിം​ഗ് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു​ദി​വ​സം പേ​രി​നു​മാ​ത്രം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം വി​ട്ടു. ഇ​തി​നെ​തി​രെ​യാ​ണ് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് രാ​ത്രി കാ​വ​ല്‍ സ​മ​രം ന​ട​ത്തി​യ​ത്.
മ​ല​യ​ങ്ങാ​ട് നി​വാ​സി​ക​ളു​ടെ ജീ​വി​ത​മാ​ര്‍​ഗമാ​യ കൃ​ഷി​യി​ട​ത്തിൽ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന ജീ​വി​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പു ന​ല്‍​കി. എ​ന്‍.​കെ. മു​ത്ത​ലി​ബ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ല​ത്തീ​ഫ്, ബി​പി​ന്‍ തോ​മ​സ്, ജെ​യിം​സ് ടോം​സ്, സാ​ബു, ഡോ​ണ്‍ തോ​മ​സ്, അ​മ​ല്‍​കൃ​ഷ്ണ, ഇ​സാ​ഖ്, സി​ബി, ബോ​ബി മു​ട്ട​ത്തു​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.