ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ലും എ​ഡ്യു​കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും
Sunday, September 26, 2021 9:54 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. 57 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​മി​ക​വി​നും ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബി​ആ​ര്‍​സി ത​ല​ത്തി​ല്‍ പ്രാ​ദേ​ശി​ക ച​രി​ത്ര ര​ച​ന​യി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ​തി​നു​മാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി​യ​ത്. അ​വാ​ര്‍​ഡ് ദാ​നം ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2021-22 വ​ര്‍​ഷ​ത്തെ എ​ഡ്യു​കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​കാ മം​ഗ​ല​ത്ത് നി​ര്‍​വ്വ​ഹി​ച്ചു. ച​ട​ങ്ങി​ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് അ​ടി​വാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​കൂ​ള്‍ ര​ജ​ത ജൂ​ബി​ലി സ്മാ​ര​ക അ​വാ​ര്‍​ഡ്, വി.​വി. വ​ര്‍​ഗീ​സ് എ​ന്‍​ഡോ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് എ​ന്നി​വ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി. സു​നീ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ അ​മ​ല്‍ രാ​ജ്, അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഒ​ത​യോ​ത്ത് അ​ഷ​റ​ഫ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷൈ​ജ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.