റ​ബ​ർ ബോ​ർ​ഡ് ഉ​ത്പ്പ​ന്ന​ങ്ങ​ളെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ തി​രു​വ​മ്പാ​ടി​യി​ൽ
Tuesday, October 19, 2021 1:05 AM IST
തി​രു​വ​മ്പാ​ടി: റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യും റ​ബ​ർ ഉ​ത്പാ​ദ സം​ഘ​ങ്ങ​ളു​ടെ​യും സം​യു​ക്ത​സം​രം​ഭ​മാ​യ കോ​ഴി​ക്കോ​ട് റ​ബേ​ഴ്സി​ന്‍റെ പു​തി​യ ശാ​ഖ തി​രു​വ​മ്പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റ​ബ​ർ അ​ധി​ഷ്ഠി​ത​മാ​യ എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു മേ​ൽ​ക്കൂ​ര​ക്കു കീ​ഴി​ൽ ഒ​രു​ക്കു​ക​യാ​ണ് സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ദേ​ശം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടൗ​ൺ വാ​ർ​ഡ് അം​ഗം ലി​സി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് കെ.​എ.​അ​ബ്ദു​റ​ഹ്മാ​ൻ, വാ​ർ​ഡ് അം​ഗം രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, റ​ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി.​ജി.​സ​ന്തോ​ഷ്, മു​ൻ ബോ​ർ​ഡ് അം​ഗം പി.​കെ.​രാ​മ​ച​ന്ദ്ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡന്‍റ് ജി​ജി ഇ​ല്ലി​ക്ക​ൽ, ജോ​സ് ചെ​റു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.