യു​ഡി​എ​ഫ് പൊ​തു​യോ​ഗം ക​യ്യേ​റി​യ​താ​യി പ​രാ​തി: ആ​റു പേ​ർ​ക്ക് പ​രി​ക്ക്
Saturday, November 27, 2021 12:46 AM IST
പേ​രാ​മ്പ്ര: വി​വേ​ച​ന പൂ​ർ​ണ​മാ​യ റോ​ഡ് വി​ക​സ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യു​ഡി​എ​ഫ് നൊ​ച്ചാ​ട് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൊ​ച്ചാ​ട് മാ​വ​ട്ട​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം സി​പി​എം ക​യ്യേ​റി​യ​താ​യി പ​രി​ക്ക്. സം​ഭ​വ​ത്തി​ൽ ആ​റ് യു​ഡിഎ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണു സം​ഭ​വം. പേ​രാ​മ്പ്ര -എ​ക്കാ​ട്ടൂ​ർ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ സ്വ​കാ​ര്യസ്ഥ​ല​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​യി ഇ​ടി​ച്ചു നി​ര​ത്തു​ക​യും സി​പി​എ​മ്മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളും പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച പാ​ർ​ട്ടി സ്തൂ​പ​ങ്ങ​ൾ, ബ​സ് സ്റ്റോ​പ്പ് എ​ന്നി​വ ഒ​ഴി​വാ​ക്കി​യും ന​ട​ത്തു​ന്ന റോ​ഡ് പ​ണി​ക്കെ​തി​രെ​യാ​ണ് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. പേ​രാ​മ്പ്ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഹ​ബീ​ബു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തു ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.