രോ​ഗപ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി
Wednesday, December 1, 2021 12:45 AM IST
കൂ​രാ​ച്ചു​ണ്ട്: സാ​മൂ​ഹി​ക ആ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ​യും ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​ജ​ന്യ - പ്രാ​ണി ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നം.​ഇ​ന്ന​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​യ് ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ലെ ഹോ​ട്ട​ലു​ക​ൾ, ചാ​യ​ക​ട​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.​ശു​ചി​ത്വ നി​ല​വാ​ര​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം അ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി

കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ- വെ​ള്ളി​മാ​ടു​കു​ന്ന് റോ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത 23 ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യി.
55 ആ​ധാ​ര​ങ്ങ​ളാ​ണ് ര​ജി​സ്ട്രേ​ഷ​നാ​യി അ​യ​ച്ച​ത്. എ​സ്എ​എ​സ് പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കി എ​ക്‌​സ്‌​പേ​ർ​ട്ട് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.