ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ ഫു​ട്‌​ബോ​ള്‍‌; കേ​ര​ള​ത്തി​നു ജ​യം
Wednesday, December 1, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ ഫു​ട്ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നു മി​ക​ച്ച ജ​യം. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്കാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​നെ തോ​ല്‍​പ്പി​ച്ച​ത്.
ആ​ദ്യ​പ​കു​തി​യു​ടെ 44-ാം മി​നു​ട്ടി​ല്‍ കേ​ര​ള​ത്തി​നാ​യി വി​നീ​ത വി​ജ​യ​നാ​ണ് ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി തു​ട​ങ്ങി ഏ​ഴാം മി​നു​ട്ടി​ല്‍ ഭ​ഗ​വ​തി ചൗ​ഹാ​നി​ലൂ​ടെ ഉ​ത്ത​രാ​ഖ​ണ്ഡ് സ​മ​നി​ല പി​ടി​ച്ചു. ലീ​ഡ് തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ളി ശ​ക്ത​മാ​ക്കി​യ കേ​ര​ളം 75-ാം മി​നു​ട്ടി​ല്‍ മാ​ന​സ​യു​ടെ ഹെ​ഡ​ര്‍ ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ ഫെ​മി​ന​യെ ബോ​ക്‌​സി​ല്‍ വീ​ഴ്ത്തി​യ​തി​നു കേ​ര​ള​ത്തി​നു പെ​നാ​ല്‍​റ്റി കി​ട്ടി. ഇ​ത് ഫെ​മി​ന ത​ന്നെ ഗോ​ളാ​ക്കി​യ​തോ​ടെ കേ​ര​ളം 3-1 ന് ​വി​ജ​യം ഉ​റ​പ്പി​ച്ചു.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​ളി​മ്പ്യ​ന്‍ റ​ഹ്മാ​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ള്‍​ക്ക് ഹ​രി​യാ​ന ആ​ന്ധ്ര​പ്ര​ദേ​ശി​നെ തോ​ല്‍​പ്പി​ച്ചു. ജ്യോ​തി (18), വി​ധി (22), താ​നു (71), പൂ​ജ (75), എ​ന്നി​വ​രാ​ണ് ഹ​രി​യാ​ന​ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​മ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റെ​യി​ൽ​വേ​സി​നു ഉ​ഗ്ര​ൻ തു​ട​ക്കം. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്കു ദാ​ദ്ര ആ​ൻ​ഡ് നാ​ഗ​ർ​ഹേ​വ​ലി​യെ​യാ​ണ് റെ​യി​ൽ​വേ ത​ക​ർ​ത്ത​ത്.
ഇ​തോ​ടെ ര​ണ്ടു മ​ത്സ​ര​വും തോ​റ്റ ദാ​ദ്ര ആ​ൻ​ഡ് നാ​ഗ​ർ​ഹേ​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നു ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി. റെ​യി​ൽ​വേ​സി​നു വേ​ണ്ടി മ​മ്ത നാ​ലു ഗോ​ൾ നേ​ടി. സു​പ്രി​യ റൗ​ട്രാ​യി​യു​ടെ വ​ക​യാ​ണ് ഒ​രു ഗോ​ൾ.