റെ​യി​ൽ പാ​ള​​ത്തി​ൽ ക​രി​ങ്ക​ല്ല്: യു​പി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Friday, December 3, 2021 12:41 AM IST
ത​ല​ശേ​രി: മാ​ഹി​ക്കും ത​ല​ശേ​രി​ക്കു​മി​ട​യി​ൽ മൂ​ന്നി​ട​ത്താ​യി റെ​യി​ൽ പാ​ള​ത്തി​ൽ വ​ലു​തും ചെ​റു​തു​മാ​യ ക​രി​ങ്ക​ല്ലു​ക​ൾ എ​ടു​ത്തു വ​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർപ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ബ​ബ്ലു (24) വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ന്നോ​ൽ മാ​ക്കൂ​ട്ടം, ടെ​മ്പി​ൾ ഗേ​റ്റ്, ര​ണ്ടാം​ഗേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ള​ത്തി​ലാ​ണ് ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ ക​രി​ങ്ക​ല്ലു​ക​ൾ കാ​ണ​പ്പെ​ട്ട​ത്.
മാ​ക്കൂ​ട്ട​ത്തി​നും പു​ന്നോ​ലി​നു​മി​ട​യി​ൽ ഷൊ​ർ​ണൂ​ർ അ​പ്‌ലൈ​നി​ലും ടെ​മ്പി​ൾ ഗേ​റ്റി​ലെ ഇ​ര​ട്ട​പ്പാ​ള​ത്തി​ൽ മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്കു​ള്ള ഡൗ​ൺ​ലൈ​നി​ലും ര​ണ്ടാം​ഗേ​റ്റി​ൽ ഇ​രു ഭാ​ഗ​ത്തു​മു​ള്ള പാ​ള​ത്തി​ലു​മാ​ണ് ക​രി​ങ്ക​ല്ലു​ക​ൾ കാണപ്പെട്ടത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​ക്കൂ​ട്ട​ത്തും ര​ണ്ടാം ഗേ​റ്റി​ലും പാ​ളം പ​രി​ശോ​ധ​നയ്ക്കി​ടെ കീ​മാ​ൻ ക​ണ്ട​തോ​ടെ ക​ല്ല് എ​ടു​ത്തുമാ​റ്റി. ടെ​മ്പി​ൾ ഗേ​റ്റി​ൽ കോ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർസി​റ്റി​യി​ലെ ലോ​ക്കോ പൈ​ല​റ്റാ​ണ് ക​രി​ങ്ക​ല്ല് ക​ണ്ട​ത്. തു​ട​ർ​ന്ന് കോ​യ​മ്പ​ത്തൂ​ർ-മം​ഗ​ളൂരു ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് പത്തു മി​നി​റ്റോ​ളം നി​ർ​ത്തി​യി​ടേ​ണ്ടിവ​ന്നു.
ഇ​രു​വ​രും വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ത​ല​ശേ​രി പോ​ലീ​സും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് ആ​ർ​പി​എ​ഫും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നീ​ല ഷ​ർ​ട്ട് ധ​രി​ച്ച യു​വാ​വ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ള​ത്തി​ലൂ​ടെ പോകുന്നതു ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞ വി​വ​ര​ത്തെ തു​ട​ർ​ന്ന് പു​ന്നോ​ൽ ഭാ​ഗ​ത്തുനി​ന്നും ധ​ർ​മ​ടം ഭാ​ഗ​ത്തുനി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ല ഷ​ർ​ട്ടു​കാ​ര​നെ തേ​ടി ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി. ഈ ​സ​മ​യം ഇ​യാ​ൾ ന​ട​ന്ന് പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രും ചേർന്ന് ബ​ബ്ലു​വി​നെ പി​ടി​കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇയാൾ കു​റ്റം സ​മ്മ​തി​ക്കുക യായിരുന്നു.
ഇ​നി​യും പാ​ള​ത്തി​ൽ ക​ല്ല് വയ്​ക്കു​മെ​ന്ന് ഇ​ടയ്​ക്കി​ടെ യു​വാ​വ് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ഇയാൾ മാനസിക അസ്വസ്ഥ തയുള്ളയാ ളാണോയെന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. റെ​യി​ൽ​വെ എ​ൻ​ജി​നി​യ​റു​ടെ പ​രാ​തി​പ്രകാരം ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ട്ടി​മ​റി ശ്ര​മം ഉ​ൾ​പ്പെ​ടെ വി​ല​യി​രു​ത്തി പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വ​രെ ലഭിക്കാ​വു​ന്ന കു​റ്റ​മാ​ണിത്.