ചേ​വാ​യൂ​രിൽ സ്ഥി​രം വി​ല്ലേ​ജ് ഓ​ഫീ​സ​റില്ലാത്തത് ദുരിതമാകുന്നു
Tuesday, January 25, 2022 12:47 AM IST
കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ഓ​ഫീ​സ​റി​ല്ലാ​ത്ത​ത് ദു​രി​ത​മാ​കു​ന്നു. നാ​ട്ടു​കാ​ര്‍ മൂ​ന്ന് ദി​വ​സം മു​മ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​തോ​ടെ തി​ര​ക്കി​ട്ട് ക​ച്ചേ​രി വി​ല്ലേ​ജി​ല്‍ നി​ന്ന് സ്‌​പെ​ഷ്യ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റെ നി​യ​മി​ച്ചെ​ങ്കി​ലും കാ​ര്യ​ങ്ങ​ളി​പ്പോ​ഴും പ​ഴ​യ​പ​ടി​ത​ന്നെ​യാ​ണ്. വെ​ള്ളി​മാ​ട്കു​ന്ന് - മാ​നാ​ഞ്ചി​റ റോ​ഡ് വി​ക​സ​ന​ത്തി​ന് ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ പ​ണം ന​ല്‍​കി​യ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നനു ചേ​വാ​യൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ചേ​ള​ന്നൂ​ര്‍ വി​ല്ലേ​ജി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി​ക്ക് തു​ട​ക്കം. പ​ക​രം നി​യ​മി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ക​ട്ടെ നീ​ണ്ട അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ചു​മ​ത​ല സ്‌​പെ​ഷല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കാ​യി.​വി​ല്ലേ​ജി​ന്‍റെ ചു​മ​ത​ല ല​ഭി​ച്ച​തോ​ടെ സ്‌​പെ​ഷ്യ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റും അ​വ​ധി​യി​ല്‍ പോ​യി.​ഇ​പ്പോ​ള്‍ വേ​ങ്ങേ​രി, നെ​ല്ലി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ മാ​റി​മാ​റി​യാ​ണ് ചേ​വാ​യൂ​ര്‍ വി​ല്ലേ​ജി​ന്‍റെ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

കു​റെ കാ​ല​മാ​യി വി​ല്ലേ​ജി​ല്‍ നി​ന്ന് സ​ര്‍​ട്ടി​ഫി​ക്ക​റ്റൊ​ന്നും ന​ല്‍​കാ​ത്ത​തി​നാ​ല്‍ പി​ടി​പ്പ​ത് പ​ണി​യാ​ണ് മാ​റി​മാ​റി വ​രു​ന്ന ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക്. അ​തു​കൊ​ണ്ടു ത​ന്നെ അ​ത്യാ​വ​ശ്യ​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന​ത്.