വീ​ണ്ടും പ്ര​ള​യ​ഭീ​തി​യി​ൽ തി​രു​വ​മ്പാ​ടി
Tuesday, May 17, 2022 12:43 AM IST
തി​രു​വ​മ്പാ​ടി:​തി​രു​വ​മ്പാ​ടി ടൗ​ണി​ൽ പ്ര​ള​യ​കാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധം ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ആ​ശ​ങ്ക​യി​ലാ​യി വ്യാ​പാ​രി​ക​ളും പൊ​തു​സ​മൂ​ഹ​വും. ടൗ​ൺ കാ​ന ന​വീ​ക​ര​ണ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഇ​പ്പോ​ഴും മ​ന്ദ​ഗ​തി​യി​ൽ​ത്ത​ന്നെ.

ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും കൂ​ട​ര​ഞ്ഞി റോ​ഡി​ലേ​ക്കു​ള്ള ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി നി​ല​വി​ലെ കാ​ന​യു​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പൊ​ളി​ച്ച് പ​ത്തു മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ ജി ​ഐ പൈ​പ്പി​ട്ട് ഉ​റ​പ്പി​ച്ചു. ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് പു​തി​യ സ്ലാ​ബി​ട്ടു.

ഇ​ത്ര​യും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ബ​സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും ബീ​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റ് പ​രി​സ​രം വ​ഴി വെ​ള്ള​മൊ​ഴു​കി​പ്പോ​കേ​ണ്ട ഭാ​ഗം ഇ​പ്പോ​ഴും പ​ഴ​യ​പ​ടി ത​ന്നെ. അ​വി​ടു​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന ഭൂ​മി​യാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പെ​യ്ത അ​ര മ​ണി​ക്കൂ​ർ മ​ഴ​യി​ൽ ടൗ​ണി​ൽ ഹൈ​സ്ക്കൂ​ൾ റോ​ഡി​ലെ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.