പു​റ​മേ​രി​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി
Tuesday, May 17, 2022 12:43 AM IST
നാദാപുരം: നാ​ദാ​പു​രം -പു​റ​മേ​രി കു​നി​ങ്ങാ​ട് റോ​ഡി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. കു​നി​ങ്ങാ​ട് റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് സ​മീ​പ​വും, കു​ഞ്ഞേ​ക്ക​ൻപീ​ടി​ക പ​രി​സ​ര​ത്ത് തോ​ട്ടി​ലു​മാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ടാ​ങ്ക​ർ​ലോ​റി​യി​ലാ​ക്കി​കൊ​ണ്ട് വ​ന്ന മാ​ലി​ന്യം പൈ​പ്പ് വ​ഴി തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ​യി​ൽ മാ​ലി​ന്യം പ​ര​ന്നൊ​ഴു​കി​യ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.
നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് അം​ഗം കെ.​എം. സ​മീ​ർ നാ​ദാ​പു​രം പോ​ലീ​സി​ൽപ​രാ​തി ന​ൽ​കി. മാ​ലി​ന്യം​ത​ള്ളി​യ ടാ​ങ്ക​ർ​ലോ​റി​യു​ടെ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.