നിർത്തിയിട്ട സ്വ​കാ​ര്യ ബ​സി​ൽ തീ; ​പ​രി​ഭ്രാ​ന്തി
Tuesday, May 17, 2022 12:44 AM IST
നാ​ദാ​പു​രം :സ​ർ​വീ​സ് ക​ഴി​ഞ്ഞ് സ്റ്റാ​ന്‍​ഡി​ല്‍ പാ​ർ​ക്ക് ചെ​യ്ത ബ​സി​ൽ തീ ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ​ട​ക​ര തൊ​ട്ടി​ൽ പാ​ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ തീ ​പി​ടി​ച്ച​ത്.
രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ഡ്രൈ​വ​റു​ടെ സീ​റ്റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ടൗ​ണി​ലെ വ്യാ​പാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.
വ്യാ​പാ​രി​ക​ളെ​ത്തി സീ​റ്റി​ലെ ട​ർ​ക്കി​യും മ​റ്റും ബ​സി​നു​ള്ളി​ൽ നി​ന്ന് പു​റ​ത്തെ​റി​യു​ക​യും തീ ​അ​ണ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.
സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ട​ർ​ക്കി​യും കു​ഷ്യ​നും ക​ത്തി ന​ശി​ച്ചു.​ബ​സി​നു​ള്ളി​ൽ മു​ഴു​വ​ൻ പു​ക നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.​ബ​സ് ഉ​ട​മ നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.