തിരുവമ്പാടി: നാളികേര വിലയിടിവിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസം നൽകുന്നതിനു വേണ്ടി സംഭരണം പ്രഖ്യാപിച്ചുവെങ്കിലും അത് നടപ്പിലാക്കാൻ സാധിക്കാത്തതിൽ കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. പ്രഖ്യപിച്ച തുകയായ കിലോഗ്രാമിന് 32 രൂപയ്ക്ക് നാളികേരം കർഷകരിൽ നിന്നും സംഭരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. എം.കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. റോയി മുരിക്കേലിൽ, വിനോദ് കിഴക്കയിൽ, പ്രിൻസ് പുത്തൻ കണ്ടം, ജോയി മ്ളാക്കുഴി, ജോസ് ഐരാറ്റിൽ, കാദർ ഹാജി, സിബി മാനുവൽ, ഷൈജു കോയിനിലം, മാത്യു തറപ്പ് തൊട്ടിയിൽ, ജെയ്സൻ കുന്നേക്കാട്ട്, ജോസ് പൈമ്പിള്ളി, ജിമ്മി ജോർജ്ജ്, ഗ്രേസി ജോർജ്ജ്, ബാബു പീറ്റർ, സിജോ വടക്കേൻതോട്ടം, മേരി തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.