രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വം; പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Saturday, June 25, 2022 12:49 AM IST
പേ​രാ​മ്പ്ര: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​വും റോ​ഡ് ഉ​പ​രോ​ധ​സ​മ​ര​വും ന​ട​ത്തി. മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം തി​രി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ​ത്തി​യ​പ്പോ​ൾ പ്ര​ക​ട​ന​ക്കാ​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജീ​വ് കു​മാ​ർ, സ​ബ്ബ് ഇ​ൻ​സ്പ​ക്ട​ർ എ. ​ഹ​ബീ​ബു​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. വി​നോ​ദ​ൻ, രാ​ജ​ൻ മ​രു​തേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. രാ​ഗേ​ഷ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു കൃ​ഷ്ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, രാ​ജ​ൻ കെ. ​പു​തി​യേ​ട​ത്ത്, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, പി.​എം. പ്ര​കാ​ശ​ൻ, ബാ​ബു ത​ത്ത​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.