ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​കന് മ​ർ​ദ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, June 26, 2022 12:26 AM IST
കൊ​യി​ലാ​ണ്ടി: ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ക​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ത്തോ​ളി കു​ന്ന​ത്ത​റ ചാ​ലി​ൽ സൂ​ര​ജ് (25) നെ​യാ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​വൈ​എ​ഫ്ഐ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ലു​ള്ള വി​ഷ്ണു​വി​നെ​യാ​ണ് ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ​സ്റ്റ് റോ​ഡി​ൽ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​ക്ര​മ​ണം.
ക​ല്ല് കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ഷ്ണു കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. കു​ട്ടി​ക​ൾ​ക്ക് മ​യ​ക്ക് മ​രു​ന്ന് ന​ൽ​കു​ന്ന വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

സൂ​ര​ജി​ന്‍റെ പേ​രി​ൽ ഒ​ന്പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത് സി​ഐ എ​ൻ. സു​നി​ൽ​കു​മാ​ർ എ​സ്ഐ എം.​എ​ൻ. അ​നൂ​പ്, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. കൊ​യി​ലാ​ണ്ടി​യി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പി​ടി​മു​റു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​ൻ തി​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം 15 കാ​ര​നെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ട്ടി​കൊ​ണ്ടു പോ​യി ബ​ല​മാ​യി ല​ഹ​രി​കു​ത്തി​വ​ച്ച ശേ​ഷം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ത് കൊ​യി​ലാ​ണ്ടി​യി​ൽ ര​ക്ഷി​താ​ക്ക​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ൾ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രേ രം​ഗ​ത്തു​വ​രു​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.