വ​നം വ​കു​പ്പ് കോ​ള​നി​ക​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Friday, July 1, 2022 1:02 AM IST
കൂ​രാ​ച്ചു​ണ്ട്: മി​ത്ര ജ്യോ​തി എ​ൻ​ജി​ഒ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​നം -വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ൾ, മു​പ്പ​താം​മൈ​ൽ അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും, ക​ക്ക​യം അ​മ്പ​ല​ക്കു​ന്ന്, വ​യ​ല​ട കോ​ട്ട​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ വ​സ്ത്ര​ങ്ങ​ൾ, പു​ത​പ്പ് എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.
പെ​രു​വ​ണ്ണാ​മൂ​ഴി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​വി. ബി​ജു, ക​ക്ക​യം ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി. ​വി​ജി​ത്, ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​അ​ഷ്‌​റ​ഫ്‌, എ.​എം. ഷാ​നി, സി.​എം. ശ്രു​തി, കെ. ​രാ​ഹു​ൽ, അ​ജു കോ​ലോ​ത്ത്, പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തം​ഗം റം​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.