കെ​എ​സ്ഇ​ബി​യു​ടെ വെ​ബ്സൈ​റ്റ് ദു​രു​പ​യോ​ഗം ചെ​യ്തു വ്യാ​പ​ക ത​ട്ടി​പ്പ്; പ​ണം ന​ഷ്ട​മാ​യ​ത് നി​ര​വ​ധി പേ​ർ​ക്ക്
Wednesday, August 10, 2022 1:01 AM IST
സി. ​ഫ​സ​ൽ ബാ​ബു
മു​ക്കം: കെ​എ​സ്ഇ​ബി​യു​ടെ പേ​രും ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റും ദു​രു​പ​യോ​ഗം ചെ​യ്ത് വ്യാ​പ​ക ത​ട്ടി​പ്പ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ബി​ല്ല് പെ​ന്‍റിം​ഗ് ആ​ണെ​ന്നും, എ​ത്ര​യും വേ​ഗം പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ലോ ആ​ധാ​ര്‍ ന​മ്പ​ര്‍ വൈ​ദ്യു​തി ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലോ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​മെ​ന്ന ത​ര​ത്തി​ൽ എ​സ്എം​എ​സ്, വാ​ട്ട്‌​സ്അ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. നേ​ര​ത്തെ ഇം​ഗ്ലീ​ഷി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ലും അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് വ്യാ​പ​ക​മാ​ക്കി​യി​ട്ടു​ള്ള​ത്. സ​ന്ദേ​ശ​ത്തി​ല്‍ കൊ​ടു​ത്തി​ട്ടു​ള്ള മൊ​ബൈ​ല്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ കെ​എ​സ്ഇ​ബി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്ന വ്യാ​ജേ​ന സം​സാ​രി​ക്കും.
പി​ന്നീ​ട് ടീം ​വ്യൂ​വ​ര്‍ പോ​ലു​ള്ള മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​പ്പെ​ടും. സ​ന്ദേ​ശ​ത്തി​ലു​ള്ള ലി​ങ്ക് തു​റ​ന്നാ​ല്‍ ചെ​ന്നെ​ത്തു​ക കെ​എ​സ്ഇ​ബി​യു​ടെ വെ​ബ് പേ​ജി​ലാ​ണ്. പ​ണ​മ​ട​യ്ക്കാ​നി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ മാ​സ​ത്തെ ബി​ല്ലു​മാ​യി പ​ത്തു രൂ​പ​യു​ടെ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും ഇ​ത​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് അ​ടു​ത്ത നി​ര്‍​ദേ​ശം. ഇ​ത് അ​ട​യ്ക്കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട്, ഒ​ടി​പി വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ നേ​ര​ത്തെ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​പ്പെ​ട്ട ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ത​ട്ടി​പ്പു​കാ​ര്‍​ക്ക് ല​ഭി​ക്കു​കാ​യും തു​ട​ര്‍​ന്ന് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യും. മു​ക്ക​ത്തും സ​മാ​ന​മാ​യ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ട്.‌ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ കാ​ഞ്ഞി​ര​മു​ഴി പ​റ​ശ്ശേ​രി​പ്പ​റ​മ്പി​ൽ ക​ല്ലൂ​ർ വീ​ട്ടി​ൽ ഷി​ജി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു സ​ന്ദേ​ശ​മെ​ത്തി​യ​ത്.
സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞ​തു​പ്ര​കാ​രം വൈ​കീ​ട്ടോ​ടെ തി​രി​ച്ചു വി​ളി​ച്ച​പ്പോ​ൾ കെ​എ​സ്ഇ​ബി​യി​ൽ നി​ന്നാ​ണെ​ന്നും ക​ഴി​ഞ്ഞ മാ​സ​ത്തെ ബി​ല്ല് പെന്‍റിം​ഗ് ആ​ണെ​ന്നും പ​റ​ഞ്ഞ് ഒ​രു ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ൺ ലോ​ഡ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ത്ത് രൂ​പ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, പി​ന്നീ​ട് ഫോ​ണി​ലേ​ക്കു വ​ന്ന ഒ​ടി​പി തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
തു​ട​രെ ഒ​ടി​പി വ​ന്നു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ഷി​ജി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ​ത്തി ഭ​ർ​ത്താ​വി​ന്‍റെ അ​നി​യ​ന്‍റെ ഭാ​ര്യ​ക്ക് ഫോ​ൺ ന​ൽ​കു​ക​യാ​യി​രു​ന്നു.
സം​ശ​യം തോ​ന്നി ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 3500 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.