പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് തോ​ട്ടു​മു​ക്ക​ത്ത് ബെ​വ്കോ​യു​ടെ മ​ദ്യ​ശാ​ല നാ​ളെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Monday, August 15, 2022 1:11 AM IST
മു​ക്കം:​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്ക​ത്ത് ബെ​വ്കോ​യു​ടെ മ​ദ്യ​ശാ​ല നാ​ളെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് സൂ​ച​ന. നാ​ട്ടു​കാ​രു​ടെ ക​ടു​ത്ത എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് മ​ദ്യ​ഷാ​പ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.
പ്ര​തി​ഷേ​ധം മു​ന്നി​ൽ​ക​ണ്ട് മ​ദ്യ​ശാ​ല​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത ര​ഹ​സ്യ​മാ​ക്കി​വെ​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​ശാ​ല തു​ട​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മാ​ത്ര​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും അ​റി​ഞ്ഞ​ത്. മ​ദ്യ​ശാ​ല തു​ട​ങ്ങു​ന്ന​ത് കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് വാ​ർ​ഡ് അം​ഗ​വും​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ ദി​വ്യ ഷി​ബു പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കു​മെ​ന്ന് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു. മ​ദ്യ​ശാ​ല തു​ട​ങ്ങു​ന്ന​തി​നെ​രേ വെ​ള്ളി​യാ​ഴ്ച പ്ര​ദേ​ശ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന കു​ർ​ബാ​ന​യ്ക്കി​ടെ തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി വി​കാ​രി​യും മ​ദ്യ​ശാ​ല തു​ട​ങ്ങു​ന്ന​തി​നെ​തി​രേ രം​ഗ​ത്ത് വ​ന്നി​രു​ന്നു.