സം​സ്ഥാ​ന പാ​ത​യി​ലെ വാ​ഹ​നാ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, April 20, 2024 10:26 PM IST
മു​ക്കം: കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ മു​ക്ക​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ഗ​സ്ത്യാ​ൻ​മു​ഴി പെ​രു​മ്പ​ട​പ്പ് സ്വ​ദേ​ശി ക​രി​മ്പി​ൽ അ​ഖി​ലാ​ണ് (23) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ മു​ക്കം അ​ത്താ​ണി പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​ർ ദി​ശ​യി​ലേ​ക്ക് പോ​വു​ന്ന​തി​ന് തി​രി​ക്കാ​നാ​യി പെ​ട്രോ​ൾ പ​മ്പി​ൽ ക​യ​റ്റി​യ കാ​ർ പ​മ്പി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ മു​ക്കം ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ അ​ശോ​ക​നാ​ണ് അ​ഖി​ലി​ന്‍റെ അ​ച്ഛ​ൻ. അ​മ്മ: ഖ​ദീ​ജ. സ​ഹോ​ദ​ര​ൻ: അ​ർ​ജു​ൻ.