കൂരാച്ചുണ്ട്: കെസിവൈഎം -എസ്എംവൈഎം കൂരാച്ചുണ്ട് മേഖല യൂത്ത് കോൺഫറൻസ് കൂരാച്ചുണ്ട് സെന്റ്തോമസ് പാരീഷ് ഹാളിൽ നടന്നു. ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ലിയോ രാജു അധ്യക്ഷത വഹിച്ചു. ദേശീയ വനിതാ ഫുട്ബോൾ താരം ഷിൽജി ഷാജി മുഖ്യാതിഥിയായി.
കെസിവൈഎം രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റം, ഫാ. ജോയൽ കുമ്പുക്കൽ, സിസ്റ്റർ ഡോണ എഫ്സിസി, എൽറ്റ മരിയ, പ്രവീൺ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, രൂപത പ്രസിഡന്റ് റിച്ചാർഡ് ജോൺ, ജനറൽ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റുമാരായ അലോണ ജോൺസൺ, അലൻ ബിജു, ജോയൽ ആന്റണി, കൗൺസിലർ ചെൽസിയ മാത്യു, അനീഷ് കെ. ജോസ്, ട്രഷറർ ആൽബിൻ ജോസ്, കെ.വി. ഡെന്നി, ജോയൽ കുര്യൻ എന്നിവർ നേതൃത്വം നൽകി.