ജി​ല്ല​യു​ടെ സ​ന്പൂ​ർ​ണ വി​വ​ര​ങ്ങ​ളു​മാ​യി ഇ​ല​ക്‌​ഷ​ൻ ഗൈ​ഡ് "വോ​ട്ട​റി​വ് 2024’
Tuesday, April 23, 2024 7:02 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ സ​ന്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ച് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഇ​ല​ക്ഷ​ൻ ഗൈ​ഡ് "വോ​ട്ട​റി​വ് 2024’ പ്ര​കാ​ശ​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക ഇ​ർ​ഫ​ത് അ​റ​യ്ക്ക് ആ​ദ്യ പ്ര​തി ന​ൽ​കി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സിം​ഗ് പ്ര​കാ​ശ​നം ചെ​യ്തു.

വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ പോ​ലീ​സ് നി​രീ​ക്ഷ​ക​ൻ ഡോ. ​ഭ​ൻ​വ​ർ​ലാ​ൽ മീ​ണ, എ​ഡി​എം കെ.​അ​ജീ​ഷ്, കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ, കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​ശീ​ത​ൾ ജി. ​മോ​ഹ​ൻ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ൻ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ടി. ശേ​ഖ​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി.​അ​ബ്ദു​ൽ ക​രീം, അ​സി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​മി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ലെ വോ​ട്ട​ർ പ​ട്ടി​ക, ബൂ​ത്തു​ക​ൾ, നി​യ​മ​സ​ഭാ മ​ണ്ഡ​ലം​ത​ല​ത്തി​ലെ എ​ആ​ർ​ഒ​മാ​ർ, പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ, വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ, ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ​യും അ​സി. നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ​യും പേ​രും ഫോ​ണ്‍ ന​ന്പ​റും, ത​പാ​ൽ വോ​ട്ടിം​ഗ് രീ​തി​യി​ലെ മാ​റ്റം എ​ന്നീ വി​വ​ര​ങ്ങ​ൾ ഗൈ​ഡി​ലു​ണ്ട്.

1957 മു​ത​ലു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്രം, പ്രാ​യം തി​രി​ച്ചു​ള്ള വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്ക്, തെ​ര​ഞ്ഞെ​ടു​പ്പ് ആ​പ്പു​ക​ൾ, സ്വീ​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജി​ല്ല​യി​ലെ സ​ർ​വീ​സ് വോ​ട്ടു​ക​ൾ, പ്ര​വാ​സി വോ​ട്ടു​ക​ൾ, ഹോം ​വോ​ട്ടിം​ഗ്, വോ​ട്ട​ർ​മാ​രു​ടെ പ്രാ​യം തി​രി​ച്ചു​ള്ള എ​ണ്ണം, 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം, 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം, സ്ത്രീ-​പു​രു​ഷ-​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ടിം​ഗ് ശ​ത​മാ​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.