ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള എ​ട്ട് ബൂ​ത്തു​ക​ൾ
Friday, April 26, 2024 6:05 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ 17 ബൂ​ത്തു​ക​ൾ. ഇ​തി​ൽ എ​ട്ടെ​ണ്ണം മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യി​ലു​ള്ള​ത്. ഒ​ന്നി​നു പ്ര​ത്യേ​ക ജാ​ഗ്ര​ത നി​ർ​ദേ​ശം. എ​ല്ലാ സ്ഥ​ല​ങ്ങ​ളും ക​ന​ത്ത പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ്.

തി​ക​ഞ്ഞ ജാ​ഗ്ര​ത​യു​മാ​യി ലോ​ക്ക​ൽ പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും (സി​എ​പി​എ​ഫ്) രം​ഗ​ത്ത് സ​ജീ​വം. തെ​ര​ഞ്ഞെ​ടു​പ്പ് മേ​ൽ​നോ​ട്ട ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഡി​വൈ​എ​സ്പി ഉ​ല്ലാ​സ് കു​മാ​ർ, പെ​രു​വ​ണ്ണാ​മൂ​ഴി ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​രു​ൺ ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് തി​ക​ഞ്ഞ ജാ​ഗ്ര​ത​യി​ലാ​ണ്.