കൂരാച്ചുണ്ടിൽ വോട്ടിംഗ് സമാധാനപരം
Saturday, April 27, 2024 4:50 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ടിം​ഗ് പൊ​തു​വി​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​വാ​ണെ​ന്നാ​ണ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ത​ന്നെ രാ​വി​ലെ മു​ത​ൽ വോ​ട്ട് ചെ​യ്യാ​നാ​യി എ​ത്തി​യ വ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ലെ 62 -ാം ന​മ്പ​ർ ബൂ​ത്തി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം ക​ഴി​ഞ്ഞ ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ കു​റ​വാ​യി​രു​ന്നു.

1.013 വോ​ട്ട​ർ​മാ​ർ ഉ​ള്ള ക​ക്ക​യ​ത്ത് 758 പേ​രാ​ണ് ഇ​ന്ന​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ 954 വോ​ട്ട​ർ​മാ​രി​ൽ 734 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു ത്തി​യി​രു​ന്ന​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ത​ന്നെ വൈ​കു​ന്നേ​രം ആ​റോ​ടെ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ന​രി​ന​ട പു​ഷ്പ എ​ൽ​പി സ്കൂ​ളി​ലെ 42-ാം ന​മ്പ​ർ ബൂ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റു ക​ഴി​ഞ്ഞും വോ​ട്ട​ർ​മാ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വി​ടെ പോ​ളിം​ഗ് ശ​ത​മാ​നം ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.