പേരാന്പ്രയിലെ ക​ലു​ങ്ക് നി​ർ​മാ​ണം: ദു​രി​തം പേ​റി ജനങ്ങൾ
Wednesday, May 22, 2019 11:45 PM IST
പേ​രാ​മ്പ്ര: ബ​സ്‌സ്റ്റാ​ൻ​ഡി​നു സ​മീ​പം അ​ന​ന്ത​മാ​യി നീ​ളു​ന്ന ക​ലു​ങ്ക് പു​ന​ർ നി​ർ​മ്മാ​ണ​ത്തി​ൽ വ​ല​ഞ്ഞ് ജനം.

വാ​ഹ​ന സ​ഞ്ചാ​രം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു തെ​ല്ലും ശ​മ​ന​മി​ല്ല. കാ​ൽ ന​ട​യാ​ത്ര​ക്കാ​രും ക്ലേ​ശി​ക്കു​ക​യാ​ണ്. ഒ​ച്ചി​ഴ​യും പോ​ലെ​യാ​ണു പ​ണി.

വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ നി​ർ​ത്തി ക​രാ​റു​കാ​ർ സ്ഥ​ലം വി​ടു​ക​യാ​ണ്. കാ​ല​വ​ർ​ഷം വി​ളി​പ്പാ​ട​ക​ലെ എ​ത്തി​യെ​ങ്കി​ലും ക​ലു​ങ്ക് നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ഉയ​രു​ന്നു​ണ്ട്.

ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടു​ക​യാ​ണ്. വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​കെ ര​ണ്ടു ഹോം ​ഗാ​ർ​ഡു​ക​ളെ മാ​ത്ര​മാ​ണു ഇ​വി​ടെ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​മാ​യ തി​നാ​ൽ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ളും ക​ച്ച​വ​ട​ക്കാ​രും നേ​രി​ടു​ന്ന ക്ലേ​ശ​വും ചി​ല്ല​റ​യ​ല്ല.