ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അംഗത്തെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധിച്ചു
Saturday, May 25, 2019 12:06 AM IST
മ​രു​തോ​ങ്ക​ര: കെ. ​മു​ര​ളീ​ധ​ര​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം മ​രു​തോ​ങ്ക​ര​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് പ​രി​പാ​ടി​ക്കുനേരേ അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​വ​ർ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് നേ​തൃ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ൽ വാ​ദ്യ​മേ​ള​ത്തോ​ടെ പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ഒ​രു സം​ഘം സി​പി​എ​മ്മു​കാ​ർ ആ​യു​ധ​ങ്ങ​ളു​മാ​യാ​ണു അ​ക്ര​മ​മ​ഴി​ച്ചു വി​ട്ട​ത്. പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും ബോം​ബെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു.
പ​ഞ്ചാ​യ​ത്ത് അംഗം ബീ​ന ആലയ്​ക്ക​ൽ, യൂ​ത്തു കോ​ൺ​ഗ്ര​സ് നേ​താ​വ് നെ​ല്ല​രി​യി​ൽ വി​ജ​യ് എ​ന്നി​വ​ർ​ക്കു അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റിരുന്നു. കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​വ​രെ ഉ​ട​ൻ പി​ടി​കൂ​ടി നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കി​ള​യി​ൽ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. ജെ​യിം​സ്, പി.​പി. ആ​ലി, കു​ഴി​ച്ചാ​ലി​ൽ സൈ​നു​ദ്ദീ​ൻ, പി.​എം. ജോ​ർ​ജ്, റ​സാ​ഖ് മ​രു​തോ​ങ്ക​ര, ജ​മാ​ൽ കോ​ര​ങ്കോ​ട്ട്, ത്രേ​സ്യാ​മ്മ മാ​ത്യു, ബി​ബി​പാ​റ​ക്ക​ൽ, കെ.​പി. അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബീ​ന ആ​ല​ക്ക​ലി​നെ ആ​ക്ര​മി​ച്ചതിൽ പ്ര​തി​ഷേ​ധ​വു​മാ​യി ഭ​ര​ണ​സ​മി​തി രംഗത്തെത്തി. ഇ​ന്ന​ലെ പ്ര​സി​ഡ​ന്‍റ് കെ.​എം. സ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​മാ​ണു പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
മ​രു​തോ​ങ്ക​ര​യി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​റ്റ്യാ​ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ന്നു ചി​കി​ത്സ​യ്ക്കു ശേ​ഷം എ​ത്തി ബീ​ന​യും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഭ​ര​ണ സ​മി​തി യോ​ഗം ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ബീ​ന​യ്ക്കു പി​ന്തു​ണ​യും സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി ബാ​ബു​രാ​ജ്, അം​ഗ​ങ്ങ​ളാ​യ കെ.​ടി. മു​ര​ളി, ടി.​കെ. ശോ​ഭ, ബി​ബി പാ​റ​ക്ക​ൽ, ത്രേ​സ്യാ​മ്മ മാ​ത്യു, ടി.​പി. അ​ശോ​ക​ൻ, നി​ഷ കൊ​ല്ലി​യി​ൽ, അ​ബ്ദു​ൾ ല​ത്തീ​ഫ്, കെ.​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.